സൗദിയിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. വര്‍ഷങ്ങളായി തളച്ചിട്ടപ്പെട്ടിരുന്ന അവരുടെ സ്വാതന്ത്യം പതുക്കെ പതുക്കെ തിരിച്ചു ലഭിക്കുകയാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശി വന്നതു മുതല്‍ക്കാണ് സൗദി സ്ത്രീകളുടെ സമയം തെളിഞ്ഞത്. വാഹനം ഓടിക്കാനും ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനും സ്റ്റേഡിയത്തില്‍ ഇരുന്ന് ഫുട്ബോള്‍ കാണാനും പുരുഷബന്ധുവിന്റെ അനുമതിയില്ലാതെ വ്യവസായം തുടങ്ങാനുള്ള സ്വാതന്ത്ര്യവും തുടങ്ങി അനേകം സ്വാതന്ത്ര്യങ്ങളാണ് കിട്ടിയത്.